Wednesday, 2 November 2011

പ്രിയേ നിനക്കായ്‌.....

തിരികെ വരുമോ നീ പ്രിയേ
മറന്നുവോ നീ എന്നെ
ഓര്ക്കുന്നു ഞാന് നിന്നെ
സര്വ്വവും മറന്നു സ്നേഹിച്ചു ഞാന് നിന്നെ
എന് ദിനങ്ങള് നിനക്കായ് മാറ്റി വെച്ചു
രാവും പകലും സല്ലപിച്ചു നിന്നോട്
എന് ഓര്മയില് നീ മാത്രം
കാണാതെ സ്നേഹിച്ചു നിന്നെ ഞാന്.

ഒരു നാള് നീയെന്നെ പിരിഞ്ഞു പോയി
എല്ലാം മറന്നു നീ ഒരു നിമിഷം കൊണ്ട്
എന്നില് നിന്നെ പിടിച്ചു നിര്ത്താന് സാധിച്ചില്ല
എവിടെ പിഴച്ചു എനിക്ക് ?
എന്റെ സ്നേഹത്തിനു അര്ത്ഥമില്ലേ ?
പറയു പ്രിയേ
നീ എന്തെ മൌനമായിരിക്കുന്നു ?

സ്നേഹിച്ചു കൊതി തീരും മുന്പേ നീ പോയി
എന്നെ തനിച്ചാക്കി പോയി
എന്നോടെ എന്തിനീ ക്രുരത ?
അറിഞ്ഞു ഞാന് , നിന് മനസ്സില് സ്നേഹമില്ല
കോപിക്കുന്നു ഞാന് നിന്നോട് !!!!
തിരികെ വന്നാല് ഞാന് സ്വീകരിക്കില്ല നിന്നെ !!!!!!!!!!

"തിരികെ വരുമോ നീ പ്രിയേ".....

Thursday, 31 March 2011

തേങ്ങുന്ന മനസ്സ്...

ഓരോ മഴത്തുള്ളിയും കൈവിട്ടു പോകുമ്പോള്‍ മേഘങ്ങള്‍ അറിയാതെ വേദനിക്കുനുണ്ടാകും
തേങ്ങുന്ന മനസോടെ അത് ചോടികുന്നുഉണ്ടാവും
"നീയും എന്നെ തനിച്ചാക്കി പോയി അല്ലേ"...?

ഏകാന്തത....

"തനിച്ചിരിക്കാന്‍ ആശിച്ചപ്പോഴോന്നും ആരും എന്നെ സമ്മതിച്ചില്ല.....
ഇപ്പോള്‍ തനിച്ചിരിക്കാന്‍ കഴിയില്ലെന്നായപ്പോള്‍ ഞാന്‍ തനിച്ചായ്പോകുന്നു പലപ്പോഴും"....

Monday, 31 January 2011

മനസ്സിലെ സ്നേഹം...

"ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല....
ഒരു പക്ഷെ അതാവും ലോകത്തിലെ ഏറ്റവും സത്ത്യമായ സ്നേഹം...
എന്നും മനസ്സില്‍ മാത്രം ജീവിക്കുന്ന സ്നേഹം"...

യഥാര്‍ത്ഥ പ്രണയം...

"ആയിരം പൂവുകള്‍ക്കിടയില്‍ നിന്നും ഒന്നിനെ തിരഞ്ഞെടുത്താല്‍
അത് വാടിയാലും കൊഴിഞ്ഞാലും മറ്റൊന്നിനെ ആഗ്രഹിക്കരുത് "

Friday, 14 January 2011

ഓര്‍മ്മക്കായ്‌...

"നിനക്ക് നല്കാന്‍ പുതുതായി ഒന്നുമില്ല ....
നനഞ്ഞു കുതിര്‍ന്ന ഓര്‍മ്മകളും പൊടിപിടിച്ച പ്രണയവുമല്ലാതെ....
എങ്കിലും ഞാനുണ്ടാവും നിന്റെ കൂടെ തുറക്കാതെ വെച്ച ആ പഴയ ഡയറിയില്‍ ....
മുഷിഞ്ഞിട്ടും കളയാതെ വെച്ച തൂവാലയില്‍ അലസമായി ഞാന്‍ കോറിയിട്ട കടലാസുകഷണങ്ങളില്‍
എന്റെയും നിന്റെയും ഓര്‍മ്മകള്‍ മരിക്കുന്നിടത്ത് ".......

വിരഹം...

"പറയാന്‍ മറന്ന സ്നേഹം, കേള്‍ക്കാന്‍ കൊതിച്ച വാക്ക്...
കാത്തിരിപ്പിന്റെ നോവറിഞ്ഞ മനസ്സ്...
ഒടുവില്‍ എന്തിനോ വേണ്ടി നിറമിഴിയോടെ വഴി മാറി നിന്ന ജീവിതം...
പ്രണയം ഒരു തീരാ വേദനയാണ് "

നിറമിഴികള്‍...

"ഞാന്‍ നിന്റെ കണ്ണുനീര്‍ തുള്ളിയായിരുന്നെങ്കില്‍ നിന്നിലൂടെ ഒഴുകി തീരുമായിരുന്നു...
എന്നാല്‍ നീയാണ് എന്റെ കണ്ണുനീര്‍ തുള്ളിയെങ്കില്‍ ഞാന്‍ കരയില്ല...
കാരണം നീ എനിക്കു നഷടപ്പെടും"...

നൊമ്പരം...

"വിരിഞ്ഞ പൂവിന്റെ ഇതളുകളില്‍ വീണ മഞ്ഞിന്‍കണം പോലെ...
മഴത്തുള്ളികളുടെ കിലുകിലുക്കം പോലെ...
നേര്‍ത്ത പട്ടിന്‍ മൃദുസ്പര്‍ശനം പോലെ...
സുഗന്ധം പരത്തുന്ന പനിനീര്‍പൂ പോലെ...
എന്തിനു നീ എന്നിലേക്കു വന്നു?
അകലാന്‍ വേണ്ടിയോ? അതോ വേര്‍പാടിന്റെ ഒരായിരം ഓര്‍മകളകാന്‍ വേണ്ടിയോ??"...

ഇഷ്ടം..

"കാഴ്ച്ചയില്‍ തോന്നിയ ഇഷ്ടം മനസ്സില്‍ തോന്നില്ല
മനസ്സില്‍ തോന്നിയ ഇഷ്ടം ഹൃദയത്തിലും
എന്നാല്‍ ഹൃദയത്തില്‍ തോന്നിയ ഇഷ്ടം അത് നില്കുന്നത് വരെ ഹൃദയത്തില്‍ തന്നെയുണ്ടാകും"...