Wednesday, 2 November 2011

പ്രിയേ നിനക്കായ്‌.....

തിരികെ വരുമോ നീ പ്രിയേ
മറന്നുവോ നീ എന്നെ
ഓര്ക്കുന്നു ഞാന് നിന്നെ
സര്വ്വവും മറന്നു സ്നേഹിച്ചു ഞാന് നിന്നെ
എന് ദിനങ്ങള് നിനക്കായ് മാറ്റി വെച്ചു
രാവും പകലും സല്ലപിച്ചു നിന്നോട്
എന് ഓര്മയില് നീ മാത്രം
കാണാതെ സ്നേഹിച്ചു നിന്നെ ഞാന്.

ഒരു നാള് നീയെന്നെ പിരിഞ്ഞു പോയി
എല്ലാം മറന്നു നീ ഒരു നിമിഷം കൊണ്ട്
എന്നില് നിന്നെ പിടിച്ചു നിര്ത്താന് സാധിച്ചില്ല
എവിടെ പിഴച്ചു എനിക്ക് ?
എന്റെ സ്നേഹത്തിനു അര്ത്ഥമില്ലേ ?
പറയു പ്രിയേ
നീ എന്തെ മൌനമായിരിക്കുന്നു ?

സ്നേഹിച്ചു കൊതി തീരും മുന്പേ നീ പോയി
എന്നെ തനിച്ചാക്കി പോയി
എന്നോടെ എന്തിനീ ക്രുരത ?
അറിഞ്ഞു ഞാന് , നിന് മനസ്സില് സ്നേഹമില്ല
കോപിക്കുന്നു ഞാന് നിന്നോട് !!!!
തിരികെ വന്നാല് ഞാന് സ്വീകരിക്കില്ല നിന്നെ !!!!!!!!!!

"തിരികെ വരുമോ നീ പ്രിയേ".....

2 comments:

  1. തിരികെ വന്നാല് ഞാന് സ്വീകരിക്കില്ല നിന്നെ !!!!!!!!!!
    "തിരികെ വരുമോ നീ പ്രിയേ".....

    പിന്നെ എന്തിനാ തിരികെ വരുന്നത്........:)

    ReplyDelete