"ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല....
ഒരു പക്ഷെ അതാവും ലോകത്തിലെ ഏറ്റവും സത്ത്യമായ സ്നേഹം...
എന്നും മനസ്സില്‍ മാത്രം ജീവിക്കുന്ന സ്നേഹം"...
Monday, 31 January 2011
യഥാര്‍ത്ഥ പ്രണയം...
"ആയിരം പൂവുകള്‍ക്കിടയില്‍ നിന്നും ഒന്നിനെ തിരഞ്ഞെടുത്താല്‍
അത് വാടിയാലും കൊഴിഞ്ഞാലും മറ്റൊന്നിനെ ആഗ്രഹിക്കരുത് "
അത് വാടിയാലും കൊഴിഞ്ഞാലും മറ്റൊന്നിനെ ആഗ്രഹിക്കരുത് "
Friday, 14 January 2011
ഓര്‍മ്മക്കായ്...
"നിനക്ക് നല്കാന്‍ പുതുതായി ഒന്നുമില്ല ....
നനഞ്ഞു കുതിര്‍ന്ന ഓര്‍മ്മകളും പൊടിപിടിച്ച പ്രണയവുമല്ലാതെ....
എങ്കിലും ഞാനുണ്ടാവും നിന്റെ കൂടെ തുറക്കാതെ വെച്ച ആ പഴയ ഡയറിയില്‍ ....
മുഷിഞ്ഞിട്ടും കളയാതെ വെച്ച തൂവാലയില്‍ അലസമായി ഞാന്‍ കോറിയിട്ട കടലാസുകഷണങ്ങളില്‍
എന്റെയും നിന്റെയും ഓര്‍മ്മകള്‍ മരിക്കുന്നിടത്ത് ".......

വിരഹം...
"പറയാന്‍ മറന്ന സ്നേഹം, കേള്‍ക്കാന്‍ കൊതിച്ച വാക്ക്...
കാത്തിരിപ്പിന്റെ നോവറിഞ്ഞ മനസ്സ്...
ഒടുവില്‍ എന്തിനോ വേണ്ടി നിറമിഴിയോടെ വഴി മാറി നിന്ന ജീവിതം...
പ്രണയം ഒരു തീരാ വേദനയാണ് "
കാത്തിരിപ്പിന്റെ നോവറിഞ്ഞ മനസ്സ്...
ഒടുവില്‍ എന്തിനോ വേണ്ടി നിറമിഴിയോടെ വഴി മാറി നിന്ന ജീവിതം...
പ്രണയം ഒരു തീരാ വേദനയാണ് "
നിറമിഴികള്‍...
"ഞാന്‍ നിന്റെ കണ്ണുനീര്‍ തുള്ളിയായിരുന്നെങ്കില്‍ നിന്നിലൂടെ ഒഴുകി തീരുമായിരുന്നു...
എന്നാല്‍ നീയാണ് എന്റെ കണ്ണുനീര്‍ തുള്ളിയെങ്കില്‍ ഞാന്‍ കരയില്ല...
കാരണം നീ എനിക്കു നഷടപ്പെടും"...
എന്നാല്‍ നീയാണ് എന്റെ കണ്ണുനീര്‍ തുള്ളിയെങ്കില്‍ ഞാന്‍ കരയില്ല...
കാരണം നീ എനിക്കു നഷടപ്പെടും"...
നൊമ്പരം...
"വിരിഞ്ഞ പൂവിന്റെ ഇതളുകളില്‍ വീണ മഞ്ഞിന്‍കണം പോലെ...
മഴത്തുള്ളികളുടെ കിലുകിലുക്കം പോലെ...
നേര്‍ത്ത പട്ടിന്‍ മൃദുസ്പര്‍ശനം പോലെ...
സുഗന്ധം പരത്തുന്ന പനിനീര്‍പൂ പോലെ...
എന്തിനു നീ എന്നിലേക്കു വന്നു?
അകലാന്‍ വേണ്ടിയോ? അതോ വേര്‍പാടിന്റെ ഒരായിരം ഓര്‍മകളകാന്‍ വേണ്ടിയോ??"...

ഇഷ്ടം..
"കാഴ്ച്ചയില്‍ തോന്നിയ ഇഷ്ടം മനസ്സില്‍ തോന്നില്ല
മനസ്സില്‍ തോന്നിയ ഇഷ്ടം ഹൃദയത്തിലും
എന്നാല്‍ ഹൃദയത്തില്‍ തോന്നിയ ഇഷ്ടം അത് നില്കുന്നത് വരെ ഹൃദയത്തില്‍ തന്നെയുണ്ടാകും"...
മനസ്സില്‍ തോന്നിയ ഇഷ്ടം ഹൃദയത്തിലും
എന്നാല്‍ ഹൃദയത്തില്‍ തോന്നിയ ഇഷ്ടം അത് നില്കുന്നത് വരെ ഹൃദയത്തില്‍ തന്നെയുണ്ടാകും"...
Subscribe to:
Posts (Atom)